© Bivin Lal Photography

Song of Love

തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ചുള്ള ആദ്യ വീഡിയോ “SONG OF LOVE” എല്ലാ സൗഹൃദങ്ങള്‍ക്കും വേണ്ടി പങ്കുവെക്കുന്നു. സമ്പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്ള ഒരു തീപ്പെട്ടിക്കൊള്ളി ക്രിയേഷന്‍ എന്നതിനപ്പുറം ഇത് ഒരു സ്‌നേഹസമ്മാനം ആയി കാണാനാണ് ഏറെ ഇഷ്ടം. എല്ലാവര്‍ക്കും അറിയുന്നതുപോലെ തീപ്പെട്ടിക്കൊള്ളിക്ക് ചലനം നല്‍കുന്നതിനുവേണ്ടി നടത്തിയ ആദ്യ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ട് ആ ശ്രമം തന്നെ ഉപേക്ഷിച്ച ഘട്ടത്തില്‍ വീണ്ടും ആ സ്വപ്‌നത്തിലേയ്ക്ക് നടന്നടുക്കാന്‍ പ്രേരിപ്പിച്ച ശ്രീ. ഷഹബാസ് അമന്റെ പാട്ടുകളോടുള്ള സ്‌നേഹാദരമാണ് ഈ വീഡിയോ.

ഏകദേശം ഒന്നരമാസക്കാലം കൊണ്ട് പകര്‍ത്തിയ 10,000 ല്‍ അധികം ചിത്രങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 5200 ചിത്രങ്ങളിലൂടെയാണ് തീപ്പെട്ടി രൂപങ്ങള്‍ക്ക് ചലനം നല്‍കിയിട്ടുള്ളത്. ആദ്യ പരിശ്രമം എന്ന നിലയില്‍ നിരവധി പരിമിതികള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും എല്ലാ സൗഹൃദങ്ങളുടേയും സജീവ പരിഗണനയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട് സമര്‍പ്പിക്കുന്നു.

Leave a comment

error: © Bivin Lal Photography