© Bivin Lal Photography

തീപ്പെട്ടിക്കൊള്ളികള്‍ക്ക് ചലനം നല്‍കിയത് ഇങ്ങനെ

“SONG OF LOVE” ഷെയര്‍ ചെയ്ത ശേഷം ഫോട്ടോകളിലൂടെ തീപ്പെട്ടിക്കാള്ളികള്‍ക്ക് ചലനം നല്‍കിയ രീതി എങ്ങനെയാണെന്ന് അറിയാന്‍ നിരവധി സുഹൃത്തുക്കള്‍ കമന്റുകളായും മെസ്സഞ്ചര്‍ വഴിയും വാട്ട്‌സാപ്പിലൂടെയുമൊക്ക ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എല്ലാ മെസ്സേജുകള്‍ക്കും മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ചിലര്‍ക്കെങ്കിലും ഒരു പോസ്റ്റിലൂടെ അത് ഷെയര്‍ ചെയ്യാം എന്ന് മറുപടി നല്‍കിയിരുന്നു.

ഒരു പക്ഷേ ചില സുഹൃത്തുക്കള്‍ ആഗ്രഹിച്ച അത്ര വേഗതയില്‍ അതുസംബന്ധിച്ച പോസ്റ്റ് കാണാഞ്ഞതുകൊണ്ടായിരിക്കാം ആ രീതി പങ്കുവെക്കാന്‍ വിമുഖതയുള്ളതുപോലെയോ കുറച്ച് ജാട കാണിക്കുന്നെന്നതരത്തിലോ ചെറിയൊരു തെറ്റിദ്ധാരണയ്ക്ക് ഇടനല്‍കിയിട്ടുണ്ടെന്ന് ചില മെസ്സേജുകള്‍ കാണുമ്പോള്‍ തോന്നുന്നു.

അത്തരത്തില്‍ ഒരു തെറ്റിദ്ധാരണയുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. കാരണം ഈ വീഡിയോ തയ്യാറാക്കുന്നതിന് പുതിയ എന്തെങ്കിലും സാങ്കേതിക വിദ്യയോ, കണ്ടുപിടുത്തങ്ങളോ അങ്ങനെ ഒന്നും തന്നെയില്ല. നിലവിലുള്ള സാങ്കേതിക വിദ്യയില്‍ തീപ്പെട്ടിക്കൊള്ളികള്‍ കൊണ്ടൊരു ശ്രമം നടത്തിയെന്നുമാത്രം.

എല്ലാത്തരം അനിമേഷനുകളിലും ചെയ്യുന്നതുപോലെ നിരവധി ചിത്രങ്ങള്‍ ചേര്‍ത്ത് ചലനം നല്‍കുന്ന രീതിയാണ് ഈ വീഡിയോ തയ്യാറാക്കുന്നതിനും സ്വീകരിച്ചിട്ടുള്ളത്.

“SONG OF LOVE” ല്‍ ഒരു സെക്കന്റിന് 24 ഫ്രെയിം എന്ന കണക്കിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. പകര്‍ത്തിയ ചിത്രങ്ങളെ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷനില്‍ Image Sequence ആയി import ചെയ്താല്‍ അത് വീഡിയോ ആയി മാറും.

Leave a comment

error: © Bivin Lal Photography