© Bivin Lal Photography

അരങ്ങറിഞ്ഞ് പെണ്‍നടന്‍

ഒരുവട്ടം കൂടി “പെണ്‍നട”നെ കണ്ടു, നാലാം വട്ടം. ഓരൊ കാഴ്ചയും ഒരു അനുഭവമാണ്. പ്രതിഭകൊണ്ടും അനുഭവ പരിചയം കൊണ്ടും അരങ്ങിനെ അറിഞ്ഞ
Santhosh Keezhattoor എന്ന അതുല്യ നടന്‍ തീര്‍ക്കുന്ന നടന വിസ്മയമാണ് പെണ്‍നടന്‍.

ഒരു പക്ഷേ ചലചിത്രങ്ങളിലുടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സന്തോഷ് കീഴാറ്റൂര്‍ എന്ന നടന്റെ അത്ര പരിചിതമാല്ലാത്ത ഭാവം അത് പെണ്‍നടന് മാത്രം സ്വന്തം. പാപ്പുക്കുട്ടി ആശാന്‍ എന്ന “പെണ്‍നടന്‍” അരങ്ങിലും ജീവിതത്തിലും നേരിടുന്ന ആത്മസംഘര്‍ങ്ങളെ, പാപ്പുകുട്ടി ആശാന്‍ എന്ന നായക കഥാപാത്രത്തിലൂടെയും അദ്ദേഹം രംഗത്ത് അവതരിപ്പിക്കുന്ന നിരവധി സ്ത്രീകഥാപാത്രങ്ങളിലൂടെയും അവതരിപ്പിക്കപ്പെടുമ്പോള്‍ നാടകത്തിലെ നായകനും നായികയും ഒന്നായി മാറുന്നു.

സ്ത്രീ കഥാപാത്രങ്ങളുടെ അവതരണത്തില്‍, പ്രത്യേകിച്ച് ചമയത്തിലും അംഗചലനങ്ങളിലും സംഭാഷണശൈലിയിലും സ്വീകരിച്ചിരിക്കുന്ന സൂക്ഷമതയും മിതത്വവും അത്തരം കഥാപാത്രങ്ങളെ സ്ത്രീകളായി തന്നെ പ്രേക്ഷന് അനുഭവവേദ്യമാക്കുന്നു. ഇന്നലെ നാടാകാവതരണം കഴിഞ്ഞ് നടന് അഭിനന്ദനമറിയിക്കാന്‍ എത്തിയ മുതിര്‍ന്ന വനിതകളുടെ സംഘത്തിന്റെ പെണ്‍നടന്‍ സ്ത്രീ വേഷം ചെയ്യുമ്പോള്‍ ഇത്രക്ക് സൗന്ദര്യും ശ്രീത്വവും ഉണ്ടാകുമെന്ന് കരുതിയില്ല എന്ന വാക്കുകളിലുണ്ട് ആ വേഷങ്ങള്‍ക്കുള്ള അംഗീകാരം.

അയത്‌നലളിതമായി സ്തീകഥാപാത്രങ്ങളെ അവതരിപ്പിച്ചതുപോലെ തന്നെ പാപ്പുക്കുട്ടിയാശാന്റെ വ്യക്തിജീവിതത്തിന്റെ സങ്കീര്‍ണ്ണതകളേയും പ്രേക്ഷകന് വൈകാരികാനുഭവമാക്കി മാറ്റുന്നു. സ്ത്രീവേഷങ്ങളില്‍ നിന്നുമൊരു മുക്തിയ്ക്കായി പാപ്പുകുട്ടിയാശാന്‍ സ്വയം അഭയം പ്രാപിക്കുന്ന പൗരുഷത്തിന്റെ പ്രതീകമായ കര്‍ണ്ണന്റെ വേഷത്തേയും തീവ്രമായി തന്നെ അവതരിപ്പുക്കുന്നു പെണ്‍നടന്‍ എന്ന നടന വിസ്മയം.

Leave a comment

error: © Bivin Lal Photography