© Bivin Lal Photography

തീപ്പെട്ടിക്കൊള്ളികൾ ചലിക്കാതിരിക്കുന്നതെങ്ങിനെ…

ഇനിയും ഒത്തിരി കഥകൾ പറയാനുള്ളപ്പോൾ തീപ്പെട്ടിക്കൊള്ളികൾ ചലിക്കാതിരിക്കുന്നതെങ്ങിനെ…

തീപ്പെട്ടിക്കൊള്ളിയിലൂടെ ചില പുതിയ കാഴ്ചകൾ ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് എന്ന് ഡിസംബർ മാസത്തിൽ പറഞ്ഞിരുന്നു. ചിത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ തീപ്പെട്ടിക്കൊള്ളികൾക്ക് ചലനം നൽകി അതിലൂടെ ചില കാര്യങ്ങൾ അവതരിപ്പിക്കുന്നതിനാണ് ആഗ്രഹിച്ചത്. എന്നാൽ തുടക്കത്തിൽ തന്നെ പരാജമായിരുന്നു ഫലം. അക്കാര്യവും അന്ന് ഞാൻ പങ്കുവച്ചിരുന്നു. ഒരു 4-5 തവണ കൂടി പരാജയപ്പെട്ടപ്പോ ആ ശ്രമം ഏതാണ്ട് ഉപേക്ഷിച്ചതു പോലെയായി.

പിന്നെ ഏതാണ്ട് ഒരു മാസം മുൻപ് നമ്മുടെ ജിന്ന് Shahabaz Aman പിടികൂടിയപ്പോഴാണ് ആ ചിന്ത വീണ്ടും സജീവമായത്. നിരവധി രീതികൾ പരീക്ഷിച്ചുവെങ്കിലും തീപ്പെട്ടികൊള്ളി രൂപങ്ങൾക്ക് സ്വാഭാവിക ചലനം നൽകാൻ കഴിഞ്ഞില്ല. കഴിഞ്ഞ 4-5 ദിവസങ്ങളായി വീണ്ടും അതിനു വേണ്ടിയുള്ള ശ്രമങ്ങളിലായിരുന്നു. അവസാനം കാര്യങ്ങൾ ഏതാണ്ട് നടക്കും എന്ന അവസ്ഥയിലായിട്ടുണ്ട്. ഒരു കുഞ്ഞു വീഡിയോ ഷെയർ ചെയ്യുന്നു. പ്രിയ സൗഹൃദങ്ങളുടെ അഭിപ്രായവും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു.

ഇക്കാ… ഇത് ങ്ങടെ പാട്ട് കാട്ടിത്തന്ന വഴിയാ… കുറച്ച് അധികം സമയം എടുത്തു നന്നായി തന്നെ അന്നു പറഞ്ഞ ചിന്ത പൂർത്തിയാക്കാം

Leave a comment

error: © Bivin Lal Photography