© Bivin Lal Photography

തീപ്പെട്ടിക്കൊള്ളികള്‍ ചലിക്കുമ്പോള്‍

തീപ്പെട്ടിക്കൊള്ളികള്‍ക്ക് ചലനം നല്‍കാന്‍ കഴിഞ്ഞെങ്കിലും അതിലൂടെ ഒരു വിഷയമോ ആശയമോ അവതരിപ്പിച്ച് വിജയിപ്പിക്കാന്‍ കഴിയുന്നതിന്റെ സാധ്യതയുടെ അന്വേഷണത്തിലാണ് ഇപ്പോഴും. Matchstick Photography ക്കു വേണ്ടി തയ്യാറാക്കുന്നതുപോലുള്ള രൂപങ്ങള്‍കൊണ്ട് ചലനം നല്‍കാന്‍ കഴിയില്ല എന്നതുതന്നെയാണ് ഏറ്റവും വലിയ വെല്ലുവിളിയും. പക്ഷേ മനസ്സില്‍ അത്രമേല്‍ ആഴത്തില്‍ പതിഞ്ഞൊരു ആഗ്രഹം ആയതുകൊണ്ട് പിന്നോട്ടു പോകാനും കഴിയുന്നില്ല.

സ്വപ്‌ന സമാനമായരീതിയില്‍ തലയില്‍ വീണ കുറച്ച് വെള്ളി മിന്നലിന്റെ ബലത്തില്‍ നടത്തിയ ചില പരിശ്രമങ്ങളുടെ ബാക്കിപത്രമാണ് ഈ വീഡിയോ. തീപ്പെട്ടിക്കൊള്ളിയിലൂടെ ചില കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ വിജയ സാധ്യത സംബന്ധിച്ച് പ്രിയ സൗഹൃദങ്ങളുടെ കൂടെ അഭിപ്രായവും നിര്‍ദ്ദേശവും പ്രതീക്ഷിച്ചുകൊണ്ട് ആദ്യ വീഡിയോ പങ്കുവെയ്ക്കുന്നു.

 

Leave a comment

error: © Bivin Lal Photography