© Bivin Lal Photography

Category : BLOG

റേഡിയോ നാടകം

സൂര്യ ( Soorya ) ദേശീയ നാടകോത്സവത്തിന്റെ അഞ്ചാം ദിനത്തില്‍ (15-10-2016) തികച്ചും വ്യത്യസ്ഥവും അപൂര്‍വ്വവുമായൊരു ദൃശ്യ-ശ്രവ്യാനുഭവത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതിന്റെ അനുഭൂതി ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. സ്‌കൂള്‍ ജീവിതത്തിന്റെ അവസാനകാലത്ത് വായനയും ഹോംവര്‍ക്കുമൊക്കെ കഴിഞ്ഞ് രാത്രിയില്‍ കുറച്ച് വിനോദം എന്ന നിലയില്‍ ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നത് ആകാശവാണിയിലെ പരിപാടികള്‍ മാത്രമാണ്. യുവവാണിയും വിദ്യാഭ്യാസരംഗവും സാഹിത്യരംഗവും ചലചിത്രഗാനങ്ങളും ഒക്കെ ആസ്വാദനത്തിന്റെ രുചിഭേദങ്ങള്‍ തീര്‍ത്തിരുന്ന ആകാലത്ത് ഏറെ അതിശയത്തോടെ കേട്ടിരുന്നത് റേഡിയോ നാടകങ്ങളാണ്. രംഗത്ത് അവതരിപ്പിച്ച് കണ്ടിട്ടുള്ള നാടകങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേള്‍വിയിലൂടെ മാത്രം കഥാസന്ദര്‍ഭവും കാഥാപാത്രങ്ങളും അവരുടെ ഭാവവും ചലനവും പ്രേഷകര്‍ക്ക് അനുഭവവേദ്യമാക്കുന്ന മാജിക്ക്. അക്കാലത്ത് റേഡിയോ നാടകം ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും നാടകത്തിന്റെ പേരും ശബ്ദം നല്‍കിയവരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെ വിശദാംശവും അറിയിക്കുന്ന പതിവുണ്ട്. അന്നെല്ലാം […]

മകന്റെ അച്ഛന്‍

കനത്ത മഴക്കാര്‍ മൂടി പ്രകൃതി ആകെ ഇരുണ്ടു മൂടിയിട്ടും ഭംഗിയൊട്ടും കുറയാത്ത നെയ്യാറിന്റെ തീരഭംഗി ആസ്വദിച്ച് മറുകരയിലെ സഫാരി പാര്‍ക്കിലെത്തിയപ്പോള്‍ പതിവുപോലെ അതൊന്നും ക്യാമറയില്‍ പകര്‍ത്താന്‍ കഴിയാത്തതിന്റെ നിരാശ ഒരു ചെറുവേദനയായി മനസ്സില്‍ എത്തിനോക്കുന്നുണ്ടായിരിന്നു. ഒരു വിനോദയാത്രക്കു വന്നതാണ്. എങ്കിലും യാത്ര ആസ്വദിക്കുന്നതിനേക്കാള്‍ ആ യാത്രയുടെ നല്ല നിമിഷങ്ങള്‍ ഫ്രെയിമുകളായി മാറ്റുയെടുക്കാനാണ് ഓരോനിമിഷവും എന്റെ ശ്രമം. നെയ്യാറിന്റെ തീരങ്ങളില്‍ ഓളങ്ങള്‍ തീര്‍ത്ത് ബോട്ട് മറുകര എത്തിയപ്പോള്‍ സഫാരി പാര്‍ക്കിലേക്കുപോകുന്ന മിനി ബസ്സ് യാത്രക്കു തയ്യാറായി നില്‍ക്കുന്നു. സൈഡ് സീറ്റില്‍ ഇരിക്കാന്‍ ആഗ്രഹിച്ചെങ്കിലും കിട്ടിയത് ഏറ്റവും പിന്നിലെ സീറ്റ്. സൂം ലെന്‍സ് ഉണ്ടല്ലോ എന്ന് സമാധാനിച്ച് ക്യാമയുമായി സീറ്റില്‍ ഇരുന്നപ്പോഴേക്കും ബസ്സ് മുന്നോട്ട് ചലിച്ചു. പാര്‍ക്കിന്റെ പ്രവേശന കവാടത്തില്‍ ബസ്സ് നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍, […]

ഭൂദേവീ

കല, കേവലമൊരു കരകൗശലമല്ല മറിച്ച് ഒരു കലാകാരന്റെ വൈകാരികാനുഭവങ്ങളുടെ പകര്‍ന്നുകൊടുക്കലാണ് എന്ന് കലയെ വിശേഷിപ്പിച്ചത് വിശ്വവിഖ്യാത നോവലിസ്റ്റ് ലിയോ ടോള്‍സ്‌റ്റോയി ആണ്. അദ്ദേഹത്തിന്റെ വാക്കുകളെ തീര്‍ത്തും അര്‍ത്ഥവത്താക്കുന്നതാണ് യുവ നര്‍ത്തകി ശ്രുതി ജയന്റെ ( Sruthy Jayan ) ഭൂദേവീ എന്ന നൃത്തനാടകം. നിര്‍ഭയയെ(ഡല്‍ഹിയിലെ പെണ്‍കുട്ടി) കുറിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനനിരോധനം, അത് മനസ്സില്‍ ഉളവാക്കിയ വൈകാരികതയുടെ സൃഷ്ടിയാണ് ഈ നൃത്തനാടകം എന്ന് ശ്രുതി പറയുമ്പോള്‍ ആ വൈകാരികത ഒരല്പംപോലും ചോര്‍ന്നുപോകാതെ ആസ്വാദകന് ഒരു അനുഭവമാക്കിമാറ്റുന്നതാണ് ഈ നൃത്തനാടകത്തിലുടനീളം ശ്രുതിയുടെ പ്രകടനം. സര്‍വ്വംസഹയായ ഭൂമീദേവിയും നിര്‍ഭയയും തമ്മിലുള്ള സംഭാഷണത്തില്‍ ആരംഭിക്കുന്ന നൃത്തനാടകത്തില്‍ പ്രപഞ്ചോല്‍പ്പത്തി മുതല്‍ സര്‍വ്വസാക്ഷിയായ ഭൂമീദേവി, സ്ത്രീത്വത്തിന് നേരിടേണ്ടി വന്ന അപമാനത്തിന്റേയും കൊടിയ അനീതിയുടേയും ചിത്രം അനുഭവകഥകളിലൂടെ പങ്കുവക്കുന്നു. ത്രേതായുഗത്തില്‍, സ്വന്തം പരിശുദ്ധിതെളിയിക്കുന്നതിന് അഗ്നിപരീക്ഷക്ക് […]

മഞ്ചുവാര്യര്‍ എന്ന നര്‍ത്തകി

ഫോട്ടോഗ്രാഫിയെ സ്‌നേഹിച്ചു തുടങ്ങിയ നാളുകള്‍ മുതല്‍ ഏറെ ആസ്വദിച്ച് പകര്‍ത്താന്‍ കഴിയുന്നത് സ്റ്റേജ് ഫോട്ടോഗ്രഫിയാണ്. പ്രത്യേകിച്ച് നൃത്തവും കഥകളിയും. രണ്ടിനേകുറിച്ചും അധികം അറിവില്ലാത്തത് കൊണ്ട് ആ കലയെ ആസ്വദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധ എപ്പോഴും നല്ല ഫ്രെയിമുകള്‍ പകര്‍ത്തുന്നതിലായിരിക്കും. എങ്കിലും, ചിലര്‍ എന്റെ അറിവില്ലായ്മയെപ്പോലും തള്ളിമാറ്റി മനസ്സിലേക്ക് കടന്നുവന്ന് അവരുടെ നൃത്തത്തിനൊപ്പം മനസ്സിനെ കൊണ്ടുപോകാറുണ്ട്. ക്യാമറയെയും ഫ്രെയിമും മറന്ന് നിന്ന് പോകുന്ന നിമിഷങ്ങള്‍. ഒരു ഇടവേളക്കുശേഷം ഇന്നലെയും അതു സംഭവിച്ചു.. സൂര്യഫെസ്റ്റിവലില്‍. മഞ്ചുവാര്യര്‍ എന്ന നര്‍ത്തകി, മഞ്ചുവാര്യര്‍ എന്ന നടിയെ മനസ്സില്‍ നിന്നും കുറച്ചു സമയത്തേക്ക് മാറ്റി നിര്‍ത്തി. ഗിരിധരി തരംഗം… തുടങ്ങി ആദ്യം കുറെ ചിത്രങ്ങള്‍ എടുത്തതിനു ശേഷം ഞാന്‍ ശരിക്കും ക്യാമറ മറന്നു… അല്പം സമയം കഴിഞ്ഞ് ഫോട്ടോ എടുക്കുന്നതിനെ കുറിച്ച് […]

എന്നുടെ ഫോട്ടോ എടുക്ക്രീങ്കളാ

സ്വന്തമായി ഒരു DSLR ക്യാമറ വാങ്ങിയ നാള്‍ മുതല്‍ കുറച്ചേറെ സുഹൃത്തുക്കളുടേയും പരിചയക്കാരുടേയും ഫോട്ടോ അവരുടെ ആവശ്യപ്രകാരം എടുത്തു കൊടുത്തിട്ടുണ്ട്. ചിലരുടെ ഫോട്ടോ എടുക്കണം എന്ന ആഗ്രഹപ്രകാരം ഞാന്‍ മുന്‍കൈയെടുത്ത് പടംപിടിച്ച അവസരങ്ങളും ഉണ്ട്. അല്ലാതെ അപരിചിതര്‍ ആരും തന്നെ ഫോട്ടോ എടുത്തുനല്‍കാന്‍ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഒരു പെണ്‍കുട്ടിയൊഴികെ. 2013 ലെ ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസം. കുറച്ചേറെ ദിവസങ്ങളായി എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട ജോലിതിരക്കു കാരണം ക്യാമറ കൈകൊണ്ടു തൊടാന്‍ പോലും അവസരം കിട്ടാതിരുന്ന സമയത്താണ് ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഉച്ചക്കുശേഷം പ്രാദേശിക അവധി കിട്ടിയത്. കിട്ടിയ അവസരം മുതലാക്കാം എന്നു കരുതി Ajmal നേയും കൂട്ടി ഒരു 3 മണിയോടുകൂടി ഓഫീസില്‍ നിന്നും ഇറങ്ങി്. സ്റ്റാച്യു മുതല്‍ ഓവര്‍ബ്രിഡ്ജ് വരെ ക്യാമറയും തൂക്കി നടന്നെങ്കിലും കാര്യമായ […]

ചിത്രശലഭങ്ങള്‍

ചിത്രശലഭത്തിന്റെ ജീവിതഘട്ടങ്ങള്‍ പകര്‍ത്തിയതാണ് ഫോട്ടോഗ്രഫിയുടെ ലോകത്തിലേക്ക് ഞാന്‍ എത്തിപ്പെടാനുള്ള പ്രധാന കാരണം എന്ന് പറഞ്ഞിരുന്നല്ലോ. Common Rose എന്ന ഇനത്തില്‍ പെട്ട ശലഭത്തിന്റെ വിവിധ അവസ്ഥകള്‍ ആണ് ആദ്യമായി പകര്‍ത്തിയത്. വീടിന്റെ മുറ്റത്ത് നിന്നിരുന്ന ഗരുഡക്കൊടി (ചില സ്ഥലങ്ങളില്‍ ഗരുഡപ്പച്ച എന്നും പറയും) എന്ന വള്ളിച്ചെടിയിലാണ് ശലഭം മുട്ട ഇടുന്നതുമുതല്‍ പ്യൂപ്പ ആകുന്നതിനു തൊട്ടുമുന്‍പു വരെയുള്ള ഘട്ടം. ഈ വള്ളിച്ചെടി പടര്‍ന്നു നിന്നിരുന്ന ചെമ്പരത്തിയുടെ ചില്ലയിലെത്തിയാണ് പ്യൂപ്പയിലേക്കുള്ള രൂപമാറ്റം. പടമെടുക്കാന്‍ ക്യാമറയൊക്കെ സംഘടിപ്പിച്ചു വെച്ചിരുന്നെങ്കിലും പ്യൂപ്പ എപ്പോള്‍ വിരിയും എന്ന് യാതൊരു ഉറപ്പും ഇല്ലാതിരുന്നതിനാല്‍ പടം പിടുത്തം അങ്ങനെ നീണ്ടു. ഞാന്‍ കാത്തിരിക്കുന്ന ദിവസം വിരിയില്ല. ചില ദിവസം ഉറക്കം ഉണര്‍ന്നു വരുമ്പേഴേക്കും പ്യൂപ്പ വിരിഞ്ഞ് ശലഭം പുറത്തു വന്നിട്ടുണ്ടാകും. എന്തായാലും ഇതൊന്ന് […]

പേപ്പാറ ഡാം

ഫോട്ടോ പിടുത്തം കുറച്ച് ഗൗരവത്തോടെ കണ്ടുതുടങ്ങിയ സമയത്ത് കുച്ചേറെ സ്ഥലങ്ങളിലേക്ക് യാത്രചെയ്ത് ഫോട്ടോ എടുന്ന ശീലമുണ്ടായിരുന്നു. എങ്കിലും ഞാന്‍ തനിയെ യാത്ര ചെയ്തിരുന്നത് വളരെക്കുറച്ച് മാത്രം. എപ്പോഴും ഏതെങ്കിലും ഒരു സുഹൃത്ത് കൂടെ ഉണ്ടാകും. എനിക്ക് ബൈക്ക് ഓടിച്ചു ശീലമില്ലാത്തതുകൊണ്ട് (ഓടിക്കാന്‍ അറിയില്ല എന്ന് പരസ്യമായി പറയുന്നത് മോശമല്ലെ) എന്റെ കൂടെ വരാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു കൂട്ടം നല്ല സുഹൃത്തുക്കള്‍ ഉണ്ട്.Sidharth , Kannan, Ajmal , Arun, Rejith, Sudhi ഇതില്‍ ആരെങ്കിലും ഒരാളായിരിക്കും കൂടെ ഉണ്ടാവുക. രണ്ട് വര്‍ഷം മുന്‍പാണ്. ഒരു മഴക്കാലം… Sidharth ഉം ഞാനും കൂടി ഒരു പൊന്‍മുടി യാത്ര പ്‌ളാന്‍ ചെയ്തു. യാത്ര പൊന്‍മുടിയിലേക്കാണ് എങ്കിലും പ്രധാന ലൊക്കേഷന്‍ കല്ലാര്‍ ആണ്. കുറച്ച് സ്‌ളോ ഷട്ടര്‍ ചിത്രങ്ങള്‍ അതാണ് ലക്ഷ്യം. ഞാന്‍ രാവിലെ ഉണര്‍ന്നപ്പോള്‍ തന്നെ സിദ്ധാര്‍ത്ഥിന്റെ വിളി […]

കാട്ടിലേക്ക്‌

കാട്ടില്‍ പോയി പടം പിടിക്കണമെന്ന ആഗ്രഹം പണ്ട് വയനാട്ടില്‍ വച്ച് എട്ട് നിലയില്‍ പൊട്ടിയെങ്കിലും ഒരു അവസരം ഒത്തുവന്നാല്‍ ഒന്നൂടി പോകാം എന്ന് കരുതി ഇരിക്കുമ്പോഴാണ് എന്റെ അടുത്ത സുഹൃത്തും മാജിക് അക്കാഡമിയിലെ കോഴ്‌സ് കോര്‍ഡിനേറ്ററുമായ Vishnu V Nair ബോണക്കാട് കാട്ടില്‍ പോകാം എന്നൊരു ആശയം പറഞ്ഞത്. അത് കേട്ടപ്പോള്‍ തന്നെ എനിക്ക് പൂര്‍ണ്ണസമ്മതം. അങ്ങനെ ഒരു ഞായറാഴ്ച വിഷ്ണുവിന്റെ ബൈക്കില്‍ ഞങ്ങള്‍ ബോണക്കാട്ടേക്ക് യാത്ര തിരിച്ചു. ഏതാണ്ട് പാലോട് കഴിഞ്ഞപ്പോഴേക്കും ചെറുതായി മഴചാറിത്തുടങ്ങി. മഴ മാറും എന്ന പ്രതീക്ഷയില്‍ കുറേ ദൂരം മുന്നോട്ട് പോയെങ്കിലും മഴ കടുത്തു തുടങ്ങിയപ്പോള്‍ തീരെ നിവൃത്തിയില്ലാതെ ഒന്ന് രണ്ട് വട്ടം യാത്ര നിര്‍ത്തി കടത്തിണ്ണയില്‍ കയറിനില്‍ക്കേണ്ടി വന്നു. എന്തായാലും മുന്നോട്ട് പോവുകതന്നെ എന്നൊരു തീരുമാനം രണ്ടുപേരും എടുത്തതോടെ […]

അമ്പുകുത്തി മല

രണ്ട് കൊല്ലം മുന്‍പുള്ള ഒരു തണുത്ത പ്രഭാതം. ‘ബിവിനണ്ണാ എണീക്ക് മണി അഞ്ചര ആയി’ ആരാ? എവിടെയാ? എന്താ? ഒരു വെളിവും ഇല്ല. തുറക്കുംതോറും കണ്ണുകള്‍ വീണ്ടും ഇരുട്ടിലേക്ക്. പക്ഷേ വിളിക്ക് അകമ്പടിയായി തോളിനിട്ട് രണ്ട് തള്ളു കൂടി കിട്ടിയപ്പോ വേറെ രക്ഷ ഇല്ലാതെ കണ്ണു തുറന്നു നോക്കി. തീരെ പരിചയം ഇല്ലാത്ത ഇടം. ഉറക്കം പതിയെ പടിയിറങ്ങിയപ്പോള്‍ മനസ്സിലായി. ഉം ഇപ്പോള്‍ വയനാട്ടിലാണ് അമ്പലവയലില്‍. പൂജാ ഹോളിഡേയ്‌സ് അടിച്ചുപൊളിക്കാന്‍ ഓഫീസിലെ സഹയന്‍മാരോടൊപ്പം ഇന്നലെ എത്തിയതാണ്. കാഴ്ചകള്‍ കാണുന്നതിനുമപ്പുറം കുറച്ചു നല്ല ഫോട്ടോകള്‍ അതും മുത്തങ്ങയില്‍ നിന്ന്, കുറഞ്ഞത് ആനകളുടെ ഒന്നോ രണ്ടോ ഫ്രെയിം അതാണ് എന്റെ ഉദ്ദേശ്യം. പക്ഷേ ആദ്യദിവസം മുത്തങ്ങയിലേക്കുള്ള യാത്രയില്‍ കിട്ടിയത് മാന്‍കൂട്ടത്തിന്റെ ഒരു ഫ്രെയിമും കടുത്ത നിരാശയുടെ […]

error: © Bivin Lal Photography