© Bivin Lal Photography

Category : BLOG

ഗുരു ഗീതാ പത്മകുമാര്‍

ഒരു നൃത്താധ്യാപിക എന്ന നിലയില്‍ ശ്രീമതി. ഗീതാ പത്മകുമാറിനെ നിരവധി വേദികളില്‍ കണ്ടിട്ടുണ്ടായിരുന്നെങ്കിലും ഒരു നര്‍ത്തകിയുടെ വേഷത്തില്‍ കാണാന്‍ ഇതുവരെയും അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് ടീച്ചറുടെ നൃത്തപരിപാടി നടക്കുന്നുവെന്നുകേട്ടപ്പോള്‍, ഏറെ പ്രിയപ്പെട്ട നിശാഗന്ധി ഫെസ്റ്റിവലിന്റെ ഒരു ദിവസം ഒഴിവാക്കിയെങ്കിലും ടീച്ചറിൻ്റെ നൃത്തപരിപാടി കാണാന്‍ തീരുമാനിച്ചത്. പതിവു നൃത്തോത്സവ വേദികളുടെയത്ര സൗകര്യങ്ങളില്ലാത്ത വേദിയില്‍ നൂതന പ്രകാശ വിന്യാസമോ പരിചയസമ്പന്നരായ സാങ്കേതിക പ്രവര്‍ത്തകരുടെ സാന്നിധ്യമോ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും ഏറെ ആസ്വാദ്യകരമായ ഒരു നൃത്താനുഭവം. Kuchipudi Recital by Geetha Padmakumar as part of 25th Annual Celebration of Sivasakthi Kalakshethram @ Mahadeva Mahavishnu Temple KaroorAuditorium on 21-01-2018.

തീപ്പെട്ടിക്കൊള്ളികള്‍ ചലിക്കുമ്പോള്‍

തീപ്പെട്ടിക്കൊള്ളികള്‍ക്ക് ചലനം നല്‍കാന്‍ കഴിഞ്ഞെങ്കിലും അതിലൂടെ ഒരു വിഷയമോ ആശയമോ അവതരിപ്പിച്ച് വിജയിപ്പിക്കാന്‍ കഴിയുന്നതിന്റെ സാധ്യതയുടെ അന്വേഷണത്തിലാണ് ഇപ്പോഴും. Matchstick Photography ക്കു വേണ്ടി തയ്യാറാക്കുന്നതുപോലുള്ള രൂപങ്ങള്‍കൊണ്ട് ചലനം നല്‍കാന്‍ കഴിയില്ല എന്നതുതന്നെയാണ് ഏറ്റവും വലിയ വെല്ലുവിളിയും. പക്ഷേ മനസ്സില്‍ അത്രമേല്‍ ആഴത്തില്‍ പതിഞ്ഞൊരു ആഗ്രഹം ആയതുകൊണ്ട് പിന്നോട്ടു പോകാനും കഴിയുന്നില്ല. സ്വപ്‌ന സമാനമായരീതിയില്‍ തലയില്‍ വീണ കുറച്ച് വെള്ളി മിന്നലിന്റെ ബലത്തില്‍ നടത്തിയ ചില പരിശ്രമങ്ങളുടെ ബാക്കിപത്രമാണ് ഈ വീഡിയോ. തീപ്പെട്ടിക്കൊള്ളിയിലൂടെ ചില കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ വിജയ സാധ്യത സംബന്ധിച്ച് പ്രിയ സൗഹൃദങ്ങളുടെ കൂടെ അഭിപ്രായവും നിര്‍ദ്ദേശവും പ്രതീക്ഷിച്ചുകൊണ്ട് ആദ്യ വീഡിയോ പങ്കുവെയ്ക്കുന്നു.  

സൂഫിയാന മെഹ്ഫില്‍

സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന നൃത്തപരിപാടികള്‍ കാണാനും ഫോട്ടോയെടുക്കാനും തുടങ്ങിയിട്ട് കുറച്ചേറെ വര്‍ഷങ്ങള്‍ ആയെങ്കിലും സൂര്യ ഫെസ്റ്റിന്റെ ഭാഗമായ “Jalsa Ghar” ആദ്യമായി കാണുന്നത് 3 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്നുവരെ കണ്ടിരുന്ന സംഗീത പരിപാടികളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു അനുഭവവും അന്തരീക്ഷവും. ക്ലാസിക്കല്‍ നൃത്ത-സംഗീത പരിപാടികളില്‍ ബോറടിച്ചും കുശലം പറഞ്ഞും ഇരിക്കുന്ന സദസ്സ് ഒരു പതിവു കാഴ്ചയായ ഇക്കാലത്ത് (അങ്ങനെ അല്ലാത്ത സദസ്സും ഉണ്ട് ) അതില്‍ നിന്നെല്ലാം മാറ്റി നിര്‍ത്താന്‍ കഴിയുന്ന, വേദിയും സദസ്സും തമ്മില്‍ സചേതനമായ ആസ്വാദനത്തിന്റെ ചരടില്‍ ബന്ധിച്ചിരിക്കുന്ന അപൂര്‍വ്വ കാഴ്ച. അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നൃത്തപരിപാടികള്‍ക്ക് കൊടുത്തിരുന്ന അതേ പ്രാധാന്യത്തോടെയും ഇഷ്ടത്തോടെയും മറ്റെല്ലാ തിരക്കും മാറ്റി വെച്ച് “Jalsa Ghar” ല്‍ പങ്കെടുക്കാനും ചിത്രങ്ങളെടുക്കാനും ശ്രമിക്കാറുണ്ട്. […]

“അമ്മു”-സാന്നിധ്യവും സാമീപ്യവും

” സൂര്യ ഫെസ്റ്റിവല്‍-2017″ ന്റെ ഉദ്ഘാടന ദിവസമായ ഇന്നലെ അത്യപൂര്‍വ്വമായ ഒരു സംഗമത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി 15000-ല്‍ ഏറെ വേദികളിലായി കാണികള്‍ ഹൃദയം കൊണ്ടു സ്വീകരിച്ച 96 രംഗാവതണങ്ങളുടെ അരങ്ങറിഞ്ഞ അധിപന്‍ ശ്രീ. സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ രചനയിലും രംഗാവതണങ്ങളിലും നിറസാന്നിധ്യമായ “അമ്മു” എന്ന കഥാപാത്രത്തിന്റെ സംഗമം. ഭൂമിയില്‍ ജനിക്കാതെ കഴിഞ്ഞ 40 വര്‍ഷമായി അരങ്ങിലും കാണികളുടെ മനസ്സിലും ജീവിക്കുന്ന അമ്മു എന്ന കഥാപാത്രത്തിന് വിവിധ വേദികളില്‍, നാടകങ്ങളിലും അവതരണങ്ങളിലുമായി ശരീരവും മനസ്സും നല്‍കിയ കലാകാരികളുടെ സംഗമം. അമ്മുവിനെ ആദ്യമായി അരങ്ങിനു സമ്മാനിച്ച “ദീപശിഖ” യില്‍ അമ്മുവായി എത്തിയ മഞ്ചുപിള്ള മുതല്‍ ഇപ്പോഴും രംഗത്തവതരിപ്പിക്കുന്ന “കളത്തില്‍ പത്മിനിയുടെ മകള്‍ അമ്മു” എന്ന നാടകത്തില്‍ അമ്മുവായി എത്തുന്ന തുളസി വരെയുള്ള […]

ജോസഫിന്റെ റേഡിയോ

ഇതുവരെ കണ്ടിട്ടുള്ള എല്ലാ ഏകപാത്ര നാടകങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു നാടക അനുഭവമായിരുന്നു നാടകപ്രവര്‍ത്തകരുടെ കൂട്ടായ്മയായ NATAK ന്റെ തിരുവനന്തപുരം ജില്ലാ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ശ്രീ. ജയന്‍ തകഴി ( Jayan Thakazhy) അവതരിപ്പിച്ച ” ജോസഫിന്റെ റേഡിയോ ” എന്ന ഏകപാത്രനാടകം. അതിരു നിശ്ചയിക്കാത്ത വേദിയില്‍ രംഗസജ്ജീകരണങ്ങളോ പ്രകാശവിന്യാസമോ സംഗീതത്തിന്റെ അകമ്പടിയോ എന്തിനേറെ, കാണികളും നടനും എന്ന വേര്‍തിരിവുപോലും ഇല്ലാതെ ഒരു നാടകം. ഒരു സാധാരണ കരിമ്പ് കര്‍ഷകനായ ജോസഫിനോട് ചുറ്റുംനടക്കുന്ന അനീതിയെക്കുറിച്ചും വിലാപങ്ങളെക്കുറിച്ചുമെല്ലാം സത്യം വിളിച്ചുപറഞ്ഞിരുന്ന, തിരിച്ചറിവായിരുന്ന റേഡിയോ നിശബ്ദമാകുന്നിടത്താണ് നാടകം ആരംഭിക്കുന്നത്. സമകാലിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകന്ന് പ്രതികരണമറ്റ് അവനവനിലേക്ക് ഒതുങ്ങികൂടിയ ഇന്നിന്റെ കെട്ടകാലത്തെ തുറന്നു കാട്ടുകയും അതിനോട് കലഹിക്കുകയുമാണ് നാടകത്തിലുടനീളം ജോസഫ്. ജനാധിപത്യത്തെ, അവകാശങ്ങളെ സംരക്ഷിക്കാന്‍ കണ്ണും കാതും തുറന്നുപിടിച്ച് […]

ഒരു തിരനോട്ടം

2005 മുതൽ Documentation ആവശ്യങ്ങൾക്കായി ഫോട്ടോ എടുക്കാറുണ്ടയിരുന്നുവെങ്കിലും സ്വന്തമായി ഒരു DSLR വാങ്ങിയത് 2012 ഡിസംബറിൽ ആണ്. കുറച്ച് പ്രകൃതി ദൃശ്യങ്ങൾ പിന്നെ ഈച്ചയുടേയും തുമ്പിയുടേയും മക്രോ ചിത്രങ്ങളും അത്രയും ആയിരുന്നു സ്വന്തം ക്യാമറ ഉപയോഗിച്ച് അതുവരെയുള്ള Photography Eexperience. ആ സമയത്താണ് അടുത്ത സുഹൃത്തും നാട്ടുകാരനുമായ Sivakumar Ks തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ഒരു ഡാൻസ് ഫെസ്റ്റിലേയ്ക്ക് ക്ഷണിച്ചത്. അതു വരെ കലാപരിപാടികളുടെ ഫോട്ടോയെടുത്ത് ഒരു പരിചയവും ഇല്ലാതിരുന്നതിന്റെ ഒരു അങ്കലാപ്പ് ഉണ്ടായിരുന്നെങ്കിലും ഒന്നു ശ്രമിച്ചു നോക്കാമെന്നു കരുതി കൃത്യ സമയത്ത് തന്ന Vyloppilli Samskrithi Bhavan ൽ എത്തി. നിറഞ്ഞ സദസ്സ്, ഡാൻസ് ആരംഭിക്കാൻ പോകുന്നതേ ഉള്ളൂ. എവിടെ നിന്ന് എങ്ങനെ ഫോട്ടോ എടുക്കണം എന്ന് ഒരു രൂപവും ഇല്ല. […]

അരങ്ങറിഞ്ഞ് പെണ്‍നടന്‍

ഒരുവട്ടം കൂടി “പെണ്‍നട”നെ കണ്ടു, നാലാം വട്ടം. ഓരൊ കാഴ്ചയും ഒരു അനുഭവമാണ്. പ്രതിഭകൊണ്ടും അനുഭവ പരിചയം കൊണ്ടും അരങ്ങിനെ അറിഞ്ഞ Santhosh Keezhattoor എന്ന അതുല്യ നടന്‍ തീര്‍ക്കുന്ന നടന വിസ്മയമാണ് പെണ്‍നടന്‍. ഒരു പക്ഷേ ചലചിത്രങ്ങളിലുടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സന്തോഷ് കീഴാറ്റൂര്‍ എന്ന നടന്റെ അത്ര പരിചിതമാല്ലാത്ത ഭാവം അത് പെണ്‍നടന് മാത്രം സ്വന്തം. പാപ്പുക്കുട്ടി ആശാന്‍ എന്ന “പെണ്‍നടന്‍” അരങ്ങിലും ജീവിതത്തിലും നേരിടുന്ന ആത്മസംഘര്‍ങ്ങളെ, പാപ്പുകുട്ടി ആശാന്‍ എന്ന നായക കഥാപാത്രത്തിലൂടെയും അദ്ദേഹം രംഗത്ത് അവതരിപ്പിക്കുന്ന നിരവധി സ്ത്രീകഥാപാത്രങ്ങളിലൂടെയും അവതരിപ്പിക്കപ്പെടുമ്പോള്‍ നാടകത്തിലെ നായകനും നായികയും ഒന്നായി മാറുന്നു. സ്ത്രീ കഥാപാത്രങ്ങളുടെ അവതരണത്തില്‍, പ്രത്യേകിച്ച് ചമയത്തിലും അംഗചലനങ്ങളിലും സംഭാഷണശൈലിയിലും സ്വീകരിച്ചിരിക്കുന്ന സൂക്ഷമതയും മിതത്വവും അത്തരം കഥാപാത്രങ്ങളെ സ്ത്രീകളായി തന്നെ പ്രേക്ഷന് അനുഭവവേദ്യമാക്കുന്നു. […]

പെണ്‍നടന്‍

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഒരു സുഹൃത്ത് തമാശ രൂപത്തില്‍ അവതരിപ്പിച്ച ഒരു സംഭവമാണ്. പ്രസംഗ മത്സരം നടക്കുന്നു. നമ്മുടെ നാട് നേരിടുന്ന വെല്ലുവിളികള്‍ എന്നതാണ് മത്സരത്തിന്റെ വിഷയം. ഓരോ മത്സരാര്‍ത്ഥിയും സമൂഹത്തിലെ ഗഹനമായ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി പ്രസംഗിച്ചു. ഇതിനിടയ്ക്ക് ഒരു മത്സരാര്‍ത്ഥി, മറവിയാണ് നമ്മുടെ നാട് നേരിടുന്ന പ്രധാന പ്രശ്‌നം എന്നതിനെ അടിസ്ഥാനമാക്കി പ്രസംഗിച്ചു തുടങ്ങി. നാം സ്വാതന്ത്ര്യ സമരസേനാനികളെ മറന്നു, അവരുടെ സ്വപ്‌നങ്ങളെ മറന്നു. ഭരണാധികാരികള്‍ ജനങ്ങളെ മറന്നു, ജനങ്ങള്‍ നാടിനെ മറന്നു. അങ്ങനെ നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മറവിയാണ് എന്ന് സ്ഥാപിച്ച മത്സരാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം കിട്ടി. സംഗതി സത്യമായാലും തമാശയായലും ഒരു കാര്യം ശരിയാണ്. മലയാളിക്ക് മറവി കുറച്ച് കൂടുതലാണ്. അങ്ങനെ മലയാളി മറന്നുപോയ […]

കാളിനാടകം

കാളിയൂട്ടിന്റെ നാടായ ചിറയിന്‍കീഴില്‍ ജനിച്ചുവളര്‍ന്നതുകൊണ്ടാകാം കുട്ടിക്കാലത്ത്, വിശിഷ്യ പ്രൈമറി സ്‌കൂള്‍ കാലഘട്ടത്തില്‍ മനസ്സിലെ നന്മതിന്മാ സങ്കല്‍പ്പത്തില്‍ ഭദ്രകാളി നിറഞ്ഞുനിന്നിരുന്നു. ഓരോ കുറ്റം കണ്ടുപിടിച്ചപ്പോഴും തെറ്റുചെയ്യുന്നവരെ കാളി വെറുതെ വിടില്ലെന്ന് മുതിര്‍ന്നവര്‍ തന്ന മുന്നറിയിപ്പ് ആയിരിക്കാം അതിനുകാരണം. ഒരു പ്രൈമറി വിദ്യാര്‍ത്ഥിക്ക് ചെയ്യാന്‍ കഴിയുന്ന തിന്മ കള്ളം പറച്ചിലും കള്ളത്തരം കാണിക്കലും ആയി ചുരുങ്ങിയിരുന്ന അക്കാലത്ത് ഓരോ കാളിയൂട്ടും ഭയപ്പെടുത്തുന്ന ഓര്‍മ്മയാണ്. മുടിയേറ്റും നിലത്തില്‍പോരും നടക്കുന്ന ദിവസങ്ങളില്‍ മുടിയേന്തിയ കാളിക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ ചെയ്ത തെറ്റും പറഞ്ഞ കള്ളവും മനസ്സില്‍ ദാരിക രൂപത്തില്‍ ഒളിഞ്ഞിരുന്നപ്പോള്‍ അതിനുനേരേ ഭയത്തിന്റെ വിത്തെറിഞ്ഞു കലിതുള്ളി നില്‍ക്കുന്ന കാളിക്കു മുന്‍പില്‍ ഇനി തെറ്റുകള്‍ ചെയ്യില്ലായെന്ന് മനസ്സുകൊണ്ട്‌ ഒരായിരം ഉറപ്പുകൊടുത്തിട്ടുണ്ട്. മുതിര്‍ന്നപ്പോള്‍ വിശ്വാസത്തിന്റേയും അനുഷ്ഠാനത്തിന്റേയും മറനീക്കി, സസൂക്ഷ്മമായി ചിട്ടപ്പെടുത്തിയ ഒരു നാടകം ആയി […]

കിമര്‍ത്ഥം ദ്രൗപതി (എന്തുകൊണ്ട് ദ്രൗപതി )

ഇതിഹാസ കഥാപാത്രങ്ങള്‍ക്ക്, വിശിഷ്യ ജനമസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങള്‍ക്ക് നാം കേട്ടുപഴകിയ ഇതിവൃത്തങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായ വ്യാഖ്യാനം നല്‍കി പുനരവതരിപ്പിച്ച് ആസ്വാദക മനസ്സുകളുടെ അംഗീകാരം ഏറെ നേടിയെടുത്ത നിരവധി സൃഷ്ടികള്‍ മലയാള സാഹിത്യത്തിലും മലയാള നാടകരംഗത്തും ചലചിത്രരംഗത്തും ഉണ്ട്. കഥാപാത്രങ്ങള്‍ക്ക് വിപരീത വ്യക്തിത്വം തീര്‍ത്തും, കഥാപാത്രങ്ങളുടെ ചെയ്തികള്‍ക്ക് യുക്തിസഹമായ ന്യായീകരണം അവതരിപ്പിച്ചും ജനഹൃദയങ്ങളില്‍ ഇടം നേടിയെടുത്ത അത്തരം സൃഷ്ടികളില്‍ പുനരാവിഷ്‌ക്കരിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഏറിയ പങ്കും പുരുഷ കഥാപാത്രങ്ങളാണ്. ഒരു പുരാണ സ്ത്രീ കഥാപാത്രത്തെ, പ്രത്യേകിച്ച് ഒരേ സമയം അഞ്ചു പുരുഷന്‍മാരുടെ ധര്‍മ്മിഷ്ടയായ ഭാര്യ എന്ന രീതിയില്‍ മഹത്വവത്ക്കരിക്കപ്പെട്ട ദ്രൗപതി എന്ന കഥാപാത്രത്തെ നാടക രൂപത്തില്‍ പുനരവതരിപ്പിക്കപ്പെടുന്നു എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകന് സ്വാഭാവികമായും മനസ്സിലുയരുന്ന ചോദ്യം ‘എന്തുകൊണ്ട് ദ്രൗപതി ?’. ആ ചോദ്യം […]

error: © Bivin Lal Photography