© Bivin Lal Photography

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മാജിക്കിന്റെ ലോകത്തിലേയ്ക്ക്

ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മാജിക്കിന്റെ ലോകത്തിലേയ്ക്ക്. കൃത്യമായി പറഞ്ഞാൽ 6 വർഷങ്ങൾക്ക് ശേഷം. ഇക്കുറി ഒരു മാജിക് പെർഫോമൻസ് എന്നതിലുപരി “ശാസ്ത്രപഠനം മാജിക്കിലൂടെ” എന്ന വിഷയത്തെ സംബന്ധിച്ച ക്ലാസ്സും അതിനോട് ഇഴചേർന്നുളള മാജിക്ക് അവതരണവും.

കൊല്ലം ജില്ലയിലെ മയ്യനാട് ധവളക്കുഴി എന്ന നാട്ടിൻപുറത്ത് 1957ൽ രൂപം കൊണ്ട ഐക്യജനാധിപത്യ സാംസ്കാരിക ലൈബ്രറിയുടെ ഇപ്പോഴെത്തെ പ്രസിഡന്റും എന്റെ സഹപ്രവർത്തകനുമായ Najimudeen സാർ ഇത്തവണത്തെ കിളിക്കൂട്ടം-2018 എന്ന പേരിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ ക്യാമ്പിന്റെ ആദ്യ ദിനത്തിൽ ഇത്തരത്തിൽ ഒരു ക്ലാസ്സും മാജിക്കും അവതരിപ്പിക്കണം എന്ന് ആവശ്യപ്പെട്ടപ്പൊ പതിവു രീതിയിൽ ഒഴിവാക്കാനാണ് ആദ്യം ശ്രമിച്ചത്. പക്ഷെ ഒടുവിൽ സാറിന്റെ നിർബന്ധത്തിന് വഴങ്ങി പോകാൻ തീരുമാനിക്കുകയായിരുന്നു.

എന്തായാലും 50 ലേറെ കുട്ടികളോടൊപ്പമുള്ള ഒന്നര മണിക്കൂർ സമയം. അത് അവർക്കും അസ്വാദ്യകരമായി എന്നറിഞ്ഞതിൽ ഏറെ സന്തോഷം. അതിലേറെ നന്ദി Najimudeen സാറിന് ഒരു വലിയ ഉറക്കത്തിൽ നിന്നും ഉണരാൻ സഹായിച്ചതിന്

Leave a comment

error: © Bivin Lal Photography