© Bivin Lal Photography

“അമ്മു”-സാന്നിധ്യവും സാമീപ്യവും

” സൂര്യ ഫെസ്റ്റിവല്‍-2017″ ന്റെ ഉദ്ഘാടന ദിവസമായ ഇന്നലെ അത്യപൂര്‍വ്വമായ ഒരു സംഗമത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി
15000-ല്‍ ഏറെ വേദികളിലായി കാണികള്‍ ഹൃദയം കൊണ്ടു സ്വീകരിച്ച 96 രംഗാവതണങ്ങളുടെ അരങ്ങറിഞ്ഞ അധിപന്‍ ശ്രീ. സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ രചനയിലും രംഗാവതണങ്ങളിലും നിറസാന്നിധ്യമായ “അമ്മു” എന്ന കഥാപാത്രത്തിന്റെ സംഗമം.

ഭൂമിയില്‍ ജനിക്കാതെ കഴിഞ്ഞ 40 വര്‍ഷമായി അരങ്ങിലും കാണികളുടെ മനസ്സിലും ജീവിക്കുന്ന അമ്മു എന്ന കഥാപാത്രത്തിന് വിവിധ വേദികളില്‍, നാടകങ്ങളിലും അവതരണങ്ങളിലുമായി ശരീരവും മനസ്സും നല്‍കിയ കലാകാരികളുടെ സംഗമം. അമ്മുവിനെ ആദ്യമായി അരങ്ങിനു സമ്മാനിച്ച “ദീപശിഖ” യില്‍ അമ്മുവായി എത്തിയ മഞ്ചുപിള്ള മുതല്‍ ഇപ്പോഴും രംഗത്തവതരിപ്പിക്കുന്ന “കളത്തില്‍ പത്മിനിയുടെ മകള്‍ അമ്മു” എന്ന നാടകത്തില്‍ അമ്മുവായി എത്തുന്ന തുളസി വരെയുള്ള 15 കലാകാരികളുടെ ഒത്തുചേരല്‍.

അരങ്ങില്‍ അമ്മുവിന് ജീവന്‍ പകര്‍ന്ന അഭിനേത്രിമാരില്‍ അധികം പേരും ഇന്ന് മലയാളിക്ക് അരങ്ങലും സ്‌ക്രീനിലും ഔദ്യോഗിക തലത്തിലും വളരെ സുപരിചിതമായ മുഖങ്ങളാണ്. മഞ്ചു പിള്ള, ശ്രീലക്ഷ്മി( Manikutty Sreelekshmi) , മഹാലക്ഷ്മി( Maha Lakshmi ), ഹിമശങ്കര്‍ ( Hima Shankar Himashankari) , തുഷാര, കവിത( Kavitha Nair) , സീതാ കൃഷ്ണമൂര്‍ത്തി, കൃഷ്ണ, അനിത, വിഷ്ണുപ്രിയ, കീര്‍ത്തി, ഗോപികാ സുരേഷ്, അലീഷാ നൗറീന്‍, മാളു ( Rudra S Lal) , തുളസി എന്നിവരാണ് അമ്മുവിനെ രംഗത്തവതരിപ്പിച്ചവര്‍. ഇവര്‍ക്കൊപ്പം അവതാരികമാരായി സൂര്യ കുടുംബത്തിലെ രശ്മിയും ( Resmi Maxim) സജ്‌നയും (Sajna Vinish) കൂടി വേദിയിലെത്തിയപ്പോള്‍ അതു പെണ്‍കരുത്തിന്റെ സംഗമം കൂടിയായി.

“സൂര്യ” എന്ന കലാസംഘടന രൂപീകൃതമായതിന്റെ 40-ാം വര്‍ഷമാണ് 2017. കൂടാതെ ശ്രീ. സൂര്യാ കൃഷ്ണമൂര്‍ത്തി ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച “തമസോമാ ജ്യാതിര്‍ഗമയ” എന്ന രംഗാവിഷ്‌കാരത്തിന്റെ അവതരണത്തിനും മലയാളത്തിലെ ആദ്യ ലൈറ്റ് സൗണ്ട് ഷോ “വേലുത്തമ്പിദളവ” യുടെ അവതരണത്തിനും 2017-ല്‍ 40 വര്‍ഷം തികയുന്നു. ശ്രീ. സൂര്യാ കൃഷ്ണമൂര്‍ത്തി രൂപം നല്‍കിയ “തീയറ്റര്‍ ഓഫ് ഫ്രീഡം” എന്ന നാടക സങ്കേതത്തിനും 2017-ല്‍ 40 വര്‍ഷം പൂര്‍ത്തിയാകുന്നു.

 

Leave a comment

error: © Bivin Lal Photography