© Bivin Lal Photography

Monthly Archives: October 2018

എന്നും വിസ്മയങ്ങള്‍ മാത്രം തീര്‍ത്ത ബാലഭാസ്‌കര്‍

വ്യക്തിപരമായി നൃത്തം ഉൾപ്പെടെ വേദിയിൽ അരങ്ങേറുന്ന കലാരൂപങ്ങളെല്ലാം കൂടുതൽ ഹൃദ്യമായി ആസ്വദിയ്ക്കാൻ തുടങ്ങിയത് ഫോട്ടോഗ്രാഫി ജീവിതത്തിൻ്റെ ഭാഗമായി മാറിയതോടെയാണ്. അതിനുമൊക്കെ എത്രയോ മുൻപ് തന്നെ ബാലഭാസ്കറിൻ്റെ ആരാധകനായി മാറിയിരുന്നു. ഒരു പക്ഷേ ഫോട്ടോഗ്രാഫിയിൽ ഏതെങ്കിലും തരത്തിലുള്ള പരിശീലനം ലഭിക്കാത്തതു കാരണമാകും ഓരോ വേദിയും ഒരു പുതിയ പാഠമാണ്. അവതണരത്തിൻ്റെ, അത് എത് കലാരൂപമായാലും നല്ല നിമിഷങ്ങൾ തിരിച്ചറിയാനും പകർത്താനും കഴിയുന്നത് വേദിയും സദസ്സും എന്ന വേർതിരിവ് ഇല്ലാതായി ഒന്നായി മാറുന്ന ചില ധന്യനിമിഷങ്ങളുടെ ഭാഗമായി തീരുമ്പോഴാണ്. വേദിയിലെ കലാകാരൻ്റെ അല്ലെങ്കിൽ കലാകാരിയുടെ ഒറ്റക്കും കൂട്ടായും ഉള്ള അവതരണം അത് ഏറെ ഹൃദ്യമായി മാറുമ്പോൾ അതിൻ്റെ സ്വാധീനത്താൽ സ്വാഭാവികമായി സംഭവിച്ചു പോകുന്നതാണ് ചില നല്ല ചിത്രങ്ങൾ. ഇതുവരെ കാണാൻ അവസരം ലഭിച്ചിട്ടുണ്ടുള്ള അവതരണങ്ങളിൽ ഭൂരിഭാഗവും […]

error: © Bivin Lal Photography