© Bivin Lal Photography

Monthly Archives: July 2018

M-Show

ഏറെ പ്രതീക്ഷയോടെ ഒത്തിരി കാത്തിരിക്കുന്ന പല കാര്യങ്ങളും ഒടുവിൽ കാണാൻ ഒരു അവസരം ലഭിക്കുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന സങ്കല്പങ്ങളെ ആകെത്തന്നെയോ അല്ലെങ്കിൽ ഭാഗികമായോ തകർത്തു കളയുന്ന അനുഭവമാണ് പലപ്പോഴും സംഭവിക്കാറുള്ളത്. ഒരു പക്ഷേ അമിതമായ പ്രതീക്ഷ കൊണ്ടോ ആ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്റേയോ കലാകാരിയുടേയോ മുൻകാല പ്രകടനങ്ങൾ കാണാൻ അവസരം ലഭിച്ചിട്ടുള്ളതും ഒക്കെ ആകാം ആ നിരാശക്ക് കാരണം. എന്നാൽ ചില അവതരണങ്ങൾ ഉള്ളിലുണ്ടായിരുന്ന പ്രതീക്ഷകൾക്കും അപ്പുറം നിന്ന് ആരോടും പൂർണ്ണാർത്ഥത്തിൽ പങ്കുവെയ്ക്കാൻ പോലും കഴിയാത്ത തരത്തിലൊരു അനുഭൂതി സമ്മാനിയ്ക്കാറുണ്ട്. അക്ഷരങ്ങളായും ചിലപ്പോൾ രംഗാവതരണങ്ങളായും ഒക്കെ എത്തുന്ന അത്തരം അനുഭവങ്ങൾ അറിഞ്ഞോ അറിയാതെയോ നൽകുന്ന ഊർജ്ജം അതൊന്നു വേറെയാണ്. “M” Show 2-3 വർഷം മുൻപ് Mind & Music എന്ന പേരിൽ അവതരിപ്പിക്കുന്നുണ്ട് […]

തീപ്പെട്ടിക്കൊള്ളികള്‍ക്ക് ചലനം നല്‍കിയത് ഇങ്ങനെ

“SONG OF LOVE” ഷെയര്‍ ചെയ്ത ശേഷം ഫോട്ടോകളിലൂടെ തീപ്പെട്ടിക്കാള്ളികള്‍ക്ക് ചലനം നല്‍കിയ രീതി എങ്ങനെയാണെന്ന് അറിയാന്‍ നിരവധി സുഹൃത്തുക്കള്‍ കമന്റുകളായും മെസ്സഞ്ചര്‍ വഴിയും വാട്ട്‌സാപ്പിലൂടെയുമൊക്ക ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എല്ലാ മെസ്സേജുകള്‍ക്കും മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ചിലര്‍ക്കെങ്കിലും ഒരു പോസ്റ്റിലൂടെ അത് ഷെയര്‍ ചെയ്യാം എന്ന് മറുപടി നല്‍കിയിരുന്നു. ഒരു പക്ഷേ ചില സുഹൃത്തുക്കള്‍ ആഗ്രഹിച്ച അത്ര വേഗതയില്‍ അതുസംബന്ധിച്ച പോസ്റ്റ് കാണാഞ്ഞതുകൊണ്ടായിരിക്കാം ആ രീതി പങ്കുവെക്കാന്‍ വിമുഖതയുള്ളതുപോലെയോ കുറച്ച് ജാട കാണിക്കുന്നെന്നതരത്തിലോ ചെറിയൊരു തെറ്റിദ്ധാരണയ്ക്ക് ഇടനല്‍കിയിട്ടുണ്ടെന്ന് ചില മെസ്സേജുകള്‍ കാണുമ്പോള്‍ തോന്നുന്നു. അത്തരത്തില്‍ ഒരു തെറ്റിദ്ധാരണയുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. കാരണം ഈ വീഡിയോ തയ്യാറാക്കുന്നതിന് പുതിയ എന്തെങ്കിലും സാങ്കേതിക വിദ്യയോ, കണ്ടുപിടുത്തങ്ങളോ അങ്ങനെ ഒന്നും തന്നെയില്ല. നിലവിലുള്ള സാങ്കേതിക വിദ്യയില്‍ […]

Song of Love

തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ചുള്ള ആദ്യ വീഡിയോ “SONG OF LOVE” എല്ലാ സൗഹൃദങ്ങള്‍ക്കും വേണ്ടി പങ്കുവെക്കുന്നു. സമ്പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്ള ഒരു തീപ്പെട്ടിക്കൊള്ളി ക്രിയേഷന്‍ എന്നതിനപ്പുറം ഇത് ഒരു സ്‌നേഹസമ്മാനം ആയി കാണാനാണ് ഏറെ ഇഷ്ടം. എല്ലാവര്‍ക്കും അറിയുന്നതുപോലെ തീപ്പെട്ടിക്കൊള്ളിക്ക് ചലനം നല്‍കുന്നതിനുവേണ്ടി നടത്തിയ ആദ്യ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ട് ആ ശ്രമം തന്നെ ഉപേക്ഷിച്ച ഘട്ടത്തില്‍ വീണ്ടും ആ സ്വപ്‌നത്തിലേയ്ക്ക് നടന്നടുക്കാന്‍ പ്രേരിപ്പിച്ച ശ്രീ. ഷഹബാസ് അമന്റെ പാട്ടുകളോടുള്ള സ്‌നേഹാദരമാണ് ഈ വീഡിയോ. ഏകദേശം ഒന്നരമാസക്കാലം കൊണ്ട് പകര്‍ത്തിയ 10,000 ല്‍ അധികം ചിത്രങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 5200 ചിത്രങ്ങളിലൂടെയാണ് തീപ്പെട്ടി രൂപങ്ങള്‍ക്ക് ചലനം നല്‍കിയിട്ടുള്ളത്. ആദ്യ പരിശ്രമം എന്ന നിലയില്‍ നിരവധി പരിമിതികള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും എല്ലാ സൗഹൃദങ്ങളുടേയും സജീവ പരിഗണനയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും […]

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മാജിക്കിന്റെ ലോകത്തിലേയ്ക്ക്

ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മാജിക്കിന്റെ ലോകത്തിലേയ്ക്ക്. കൃത്യമായി പറഞ്ഞാൽ 6 വർഷങ്ങൾക്ക് ശേഷം. ഇക്കുറി ഒരു മാജിക് പെർഫോമൻസ് എന്നതിലുപരി “ശാസ്ത്രപഠനം മാജിക്കിലൂടെ” എന്ന വിഷയത്തെ സംബന്ധിച്ച ക്ലാസ്സും അതിനോട് ഇഴചേർന്നുളള മാജിക്ക് അവതരണവും. കൊല്ലം ജില്ലയിലെ മയ്യനാട് ധവളക്കുഴി എന്ന നാട്ടിൻപുറത്ത് 1957ൽ രൂപം കൊണ്ട ഐക്യജനാധിപത്യ സാംസ്കാരിക ലൈബ്രറിയുടെ ഇപ്പോഴെത്തെ പ്രസിഡന്റും എന്റെ സഹപ്രവർത്തകനുമായ Najimudeen സാർ ഇത്തവണത്തെ കിളിക്കൂട്ടം-2018 എന്ന പേരിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ ക്യാമ്പിന്റെ ആദ്യ ദിനത്തിൽ ഇത്തരത്തിൽ ഒരു ക്ലാസ്സും മാജിക്കും അവതരിപ്പിക്കണം എന്ന് ആവശ്യപ്പെട്ടപ്പൊ പതിവു രീതിയിൽ ഒഴിവാക്കാനാണ് ആദ്യം ശ്രമിച്ചത്. പക്ഷെ ഒടുവിൽ സാറിന്റെ നിർബന്ധത്തിന് വഴങ്ങി പോകാൻ തീരുമാനിക്കുകയായിരുന്നു. എന്തായാലും 50 ലേറെ കുട്ടികളോടൊപ്പമുള്ള ഒന്നര മണിക്കൂർ സമയം. അത് അവർക്കും […]

തീപ്പെട്ടിക്കൊള്ളികൾ ചലിക്കാതിരിക്കുന്നതെങ്ങിനെ…

ഇനിയും ഒത്തിരി കഥകൾ പറയാനുള്ളപ്പോൾ തീപ്പെട്ടിക്കൊള്ളികൾ ചലിക്കാതിരിക്കുന്നതെങ്ങിനെ… തീപ്പെട്ടിക്കൊള്ളിയിലൂടെ ചില പുതിയ കാഴ്ചകൾ ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് എന്ന് ഡിസംബർ മാസത്തിൽ പറഞ്ഞിരുന്നു. ചിത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ തീപ്പെട്ടിക്കൊള്ളികൾക്ക് ചലനം നൽകി അതിലൂടെ ചില കാര്യങ്ങൾ അവതരിപ്പിക്കുന്നതിനാണ് ആഗ്രഹിച്ചത്. എന്നാൽ തുടക്കത്തിൽ തന്നെ പരാജമായിരുന്നു ഫലം. അക്കാര്യവും അന്ന് ഞാൻ പങ്കുവച്ചിരുന്നു. ഒരു 4-5 തവണ കൂടി പരാജയപ്പെട്ടപ്പോ ആ ശ്രമം ഏതാണ്ട് ഉപേക്ഷിച്ചതു പോലെയായി. പിന്നെ ഏതാണ്ട് ഒരു മാസം മുൻപ് നമ്മുടെ ജിന്ന് Shahabaz Aman പിടികൂടിയപ്പോഴാണ് ആ ചിന്ത വീണ്ടും സജീവമായത്. നിരവധി രീതികൾ പരീക്ഷിച്ചുവെങ്കിലും തീപ്പെട്ടികൊള്ളി രൂപങ്ങൾക്ക് സ്വാഭാവിക ചലനം നൽകാൻ കഴിഞ്ഞില്ല. കഴിഞ്ഞ 4-5 ദിവസങ്ങളായി വീണ്ടും അതിനു വേണ്ടിയുള്ള ശ്രമങ്ങളിലായിരുന്നു. അവസാനം കാര്യങ്ങൾ ഏതാണ്ട് […]

“രക്ഷ”- 6000 വിദ്യാര്‍ത്ഥിനികള്‍ ഒന്നിച്ച് അണിനിരന്ന കരാട്ടെ പ്രകടനം

ചില അനുഭവങ്ങള്‍ സ്വപ്‌നതുല്യമായിരിക്കും, അതുകൊണ്ട് തന്നെ ആ അനുഭവത്തെ വാഗ്‌രൂപേണയെങ്കിലും ഒന്നു പ്രകടിപ്പിക്കാന്‍ അത്രപെട്ടെന്നു സാധ്യമായി എന്നുവരില്ല. അങ്ങനെ ഒരു സ്വപ്‌നത്തിനു സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതിന്റെ കൃതാര്‍ത്ഥതയിലായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി. ” ഉറങ്ങുമ്പോള്‍ കാണുന്നതല്ല, നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം” എന്ന് സ്വപ്‌നത്തിനു പുതിയ വ്യാഖ്യാനം നല്‍കിയ മുന്‍ രാഷ്ട്രപതി ശ്രീ. അബ്ദുള്‍ കലാമിന്റെ വാക്കുകളുടെ അര്‍ത്ഥതലങ്ങള്‍ ഉള്ളുതൊട്ട് അറിയാന്‍ കഴിഞ്ഞ അനുഭവം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ “രക്ഷ” പദ്ധതിവഴി പരിശീലനം നേടിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ കരാട്ടെ പ്രകടനം ലോകവനിതാ ദിനത്തില്‍ വിപുലമായ രീതിയില്‍ നടത്താന്‍ ആലോചിക്കുന്നുവെന്ന് അറിഞ്ഞദിവസം മുതല്‍ തന്നെ അതിന്റെ പ്രായോഗികതയെ സംബന്ധിച്ച് നിരവധി ആശങ്കകളും മനസ്സില്‍ കടന്നുകൂടിയെന്നതു വാസ്തവം. പ്രത്യേകിച്ച്, പൊതു പരീക്ഷ […]

” ഇന്ദുലേഖ”

അരങ്ങില്‍ നിരവധി വിസ്മയങ്ങള്‍ തീര്‍ത്ത ശ്രീ. സൂര്യ കൃഷ്ണമൂര്‍ത്തിയില്‍ നിന്നും മറ്റൊരു ദൃശൃവിസ്മയം “ഇന്ദുലേഖ”. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലിന്റെ ദൃശ്യാവിഷ്‌ക്കാരമല്ല ” ഇന്ദുലേഖ” എന്ന നൃത്തശില്പം. മറിച്ച് ഒയ്യാരത്തു ചന്തുമേനോന്‍ എന്ന പുരോഗമനവാദിയായ ഒരച്ഛന്റെ, എഴുത്തുകാരന്റെ മനസ്സിലൂടെയുള്ള ഒരു യാത്രയാണ് “ഇന്ദുലേഖ”. “Indulekha” Dance and Music production conceived and directed by Sri. Soorya Krishnamoorthy. Concept, Script & Direction – Soorya Krishnamoorthy, Lyrics- Rajeev Alunkal ,  Music- Pandit Ramesh Narayan Singers- P. Jaychandran, Pandit Ramesh Narayan, Kavalam Srikumar, Madhu Balakrishnan, Madhusree Narayan. Light & Sound Design – Pradeep Pradeepsoorya,  Assistant Sound & Light- Abhi,   Sound Execution – Sudheer Damodharan,   Technical Team […]

ഡാന്‍സ് ഫോട്ടോഗ്രഫിയെ കുറിച്ച്‌

“ഇന്ദുലേഖ” യുടെയും നിശാഗന്ധി ഫെസ്റ്റിവലിന്റേയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനുശേഷം ഡാന്‍സ് ഫോട്ടോഗ്രാഫിക്ക് ഉപയോഗിക്കേണ്ട ക്യാമറ സെറ്റിംഗ്‌സ് എന്താണ് എന്ന് ചോദിച്ച് കമന്റായും ഇന്‍ബോക്‌സില്‍ മെസ്സാജായും ചില അന്വേഷങ്ങള്‍ വന്നിരുന്നു. എല്ലാ മെസ്സേജുകള്‍ക്കും മറുപടി നല്‍കാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിക്കുന്നു. വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ട സുഹൃത്തുക്കള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഒരു മറുപടി പങ്കുവെക്കാന്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി കഴിയുമോ എന്നറിയില്ല. അതുപോലെ ഫോട്ടോഗ്രാഫി ഒരു ഗുരുവിന്റെ ശിക്ഷണത്തില്‍ പഠിച്ചിട്ടില്ല എന്ന കുറവുള്ളതുകൊണ്ട് ഞാന്‍ പിന്‍തുടരുന്നതാണോ ശരിയായ രീതി എന്ന സന്ദേഹവും ഉണ്ട്. എങ്കിലും അറിയുന്ന കാര്യങ്ങള്‍ ഷെയര്‍ ചെയ്യാം. Oxford Dictionary യില്‍ Photography എന്നവാക്കിനു “The art or practice of taking and processing photographs” എന്ന് നല്‍കിയിരിക്കുന്ന വിശദീകരണം […]

ഗുരു ഗീതാ പത്മകുമാര്‍

ഒരു നൃത്താധ്യാപിക എന്ന നിലയില്‍ ശ്രീമതി. ഗീതാ പത്മകുമാറിനെ നിരവധി വേദികളില്‍ കണ്ടിട്ടുണ്ടായിരുന്നെങ്കിലും ഒരു നര്‍ത്തകിയുടെ വേഷത്തില്‍ കാണാന്‍ ഇതുവരെയും അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് ടീച്ചറുടെ നൃത്തപരിപാടി നടക്കുന്നുവെന്നുകേട്ടപ്പോള്‍, ഏറെ പ്രിയപ്പെട്ട നിശാഗന്ധി ഫെസ്റ്റിവലിന്റെ ഒരു ദിവസം ഒഴിവാക്കിയെങ്കിലും ടീച്ചറിൻ്റെ നൃത്തപരിപാടി കാണാന്‍ തീരുമാനിച്ചത്. പതിവു നൃത്തോത്സവ വേദികളുടെയത്ര സൗകര്യങ്ങളില്ലാത്ത വേദിയില്‍ നൂതന പ്രകാശ വിന്യാസമോ പരിചയസമ്പന്നരായ സാങ്കേതിക പ്രവര്‍ത്തകരുടെ സാന്നിധ്യമോ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും ഏറെ ആസ്വാദ്യകരമായ ഒരു നൃത്താനുഭവം. Kuchipudi Recital by Geetha Padmakumar as part of 25th Annual Celebration of Sivasakthi Kalakshethram @ Mahadeva Mahavishnu Temple KaroorAuditorium on 21-01-2018.

error: © Bivin Lal Photography